Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി​യു​ടെ പേ​രി​ല്‍ കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​മെ​ന്ന് എ​സ്ഐ​ടി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ​യി​ല്‍ 18 ന് ​വി​ധി പ​റ​യും. ത​ന്ത്രി​യു​ടെ ജാ​മ്യ ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത് എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

ത​ന്ത്രി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ട​ക്കം സാ​മ്പ​ത്തി​ക സ്രോ​ത​സി​ന്‍റെ രേ​ഖ​ക​ൾ ഉ​ൾ​പ്പ​ടെ എ​സ്ഐ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ത​ന്ത്രി​യു​ടെ പേ​രി​ല്‍ 2.05 കോ​ടി രൂ​പ​യും ഭാ​ര്യ​യു​ടെ പേ​രി​ല്‍ 62 ല​ക്ഷം രൂ​പ​യും നി​ക്ഷേ​പ​മു​ണ്ടെന്നാണ് എ​സ്ഐ​ടി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ​മാ​ന​രീ​തി​യി​ല്‍ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ക്ഷേ​പ​മു​ണ്ട്. ത​ന്ത്രി​യ്ക്കും ഭാ​ര്യ​ക്കും ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ അ​റി​യി​ക്കാ​ത്ത നി​ക്ഷേ​പ​മു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി വ്യ​ക്ത​മാ​ക്കി. ഈ ​വ​ലി​യ സാ​മ്പ​ത്തി​ക സ്രോ​ത​സി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

കു​റ്റ​വാ​ളി ആ​രാ​യാ​ലും പി​ടി​ക്ക​പ്പെ​ടും; ത​ങ്ങ​ളു​ടെ കൈ​ക​ള്‍ ശു​ദ്ധം: ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ത​ന്ത്രി​യു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ച്ച് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പാ​ർ​ട്ടി നി​ല​പാ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ള്‍ ആ​രാ​യാ​ലും നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രും.

കു​റ​ച്ച് സ​മ​യ​മെ​ടു​ത്താ​യാ​ലും ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ലെ എ​ല്ലാ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രും. ക​ള​വ് പ​റ​യാ​ന്‍ എ​ളു​പ്പ​മാ​ണ്. പ​ക്ഷെ സ​ത്യം ചെ​യ്ത് കാ​ണി​ച്ച് ജ​ന​ങ്ങ​ളെ വി​ശ്വ​സി​പ്പി​ക്കാ​ന്‍ അ​ല്‍​പം കാ​ല​താ​മ​സ​മു​ണ്ടാ​കും. ത​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് വീ​ഴ്ച്ച​യു​ണ്ടാ​യ​തി​നാ​ലാ​കാം അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​രെ​യും ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​രോ പാ​ര്‍​ട്ടി​യോ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ത​ങ്ങ​ളു​ടെ കൈ​ക​ള്‍ ശു​ദ്ധ​മാ​ണ്. ത​ന്ത്രി​യെ ദൈ​വ​തു​ല്യ​നെ​ന്ന് പ​ത്മ​കു​മാ​ര്‍ വി​ളി​ച്ചെ​ങ്കി​ല്‍ അ​തേ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ടു​ത്ത് എ​ങ്ങ​നെ​യെ​ത്തി. കോ​ൺ​ഗ്ര​സി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്ക് പോ​ലും അ​വി​ടെ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്നി​ല്ല. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സോ​ണി​യ ഗാ​ന്ധി​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ​റ​യു​ന്നി​ല്ല.

പോ​റ്റി എ​ങ്ങ​നെ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ടു​ത്തു​വ​രെ എ​ത്തി​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം വേ​ണം. ഇ​തി​നെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Kerala

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​പോ​കും; എ​സ്ഐ​ടി​ക്കു​മേ​ൽ സ​മ്മ​ർ​ദ​മി​ല്ലെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ് ശ​രി​യാ​യ ദി​ശ​യി​ലാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ. ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ​യാ​ണ് ഡി​ജി​പി പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് എ​സ്ഐ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​പോ​കും. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മേ​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദ​വു​മി​ല്ല. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

എ​സ്ഐ​ടി​ക്ക് മു​ന്നി​ൽ വെ​ള്ളി​യാ​ഴ്‌​ച പു​ല​ർ​ച്ചെ ഹാ​ജ​രാ​യ ത​ന്ത്രി​യെ ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ ഒ​ന്നാം​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ച​ത് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രാ​ണെ​ന്ന് മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്‌​മ​കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ നേ​ര​ത്തേ മൊ​ഴി​ന​ൽ​കി​യി​രു​ന്നു.

 

 

Kerala

ശ​ബ​രി​മ​ല സ്വ‍​ര്‍​ണ​ക്കൊ​ള്ള; മി​നു​ട്‌​സ് തി​രു​ത്തി​യ​ത് മ​ന​പൂ​ർ​വ​മെ​ന്ന് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ‍​ര്‍​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം ബോ‍​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​റി​നെ​തി​രെ എ​സ്ഐ​ടി. പാ​ളി​ക​ൾ കൊ​ടു​ത്തു​വി​ടാ​നു​ള്ള മി​നു​ട്സി​ൽ പ​ത്മ​കു​മാ​ർ തി​രു​ത്ത​ൽ വ​രു​ത്തി​യ​ത് മ​ന​പൂ​ർ​വ​മാ​ണെ​ന്ന് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

പി​ച്ച​ള​പാ​ളി എ​ന്ന​ത് മാ​റ്റി ചെ​മ്പ് പാ​ളി എ​ന്നെ​ഴു​തി​യ​ത് പ​ത്മ​കു​മാ​റാ​ണെ​ന്നും എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി. സ്വ​ർ​ണം പൂ​ശാ​ൻ ത​ന്ത്രി അ​നു​മ​തി ന​ൽ​കി​യെ​ന്ന പ​ത്മ​കു​മാ​റി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്നും എ​സ്‌​ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​ഹ​സ​റി​ൽ ത​ന്ത്രി ഒ​പ്പി​ട്ടെ​ന്ന വാ​ദ​ത്തി​നും തെ​ളി​വി​ല്ല.

ക​ട്ടി​ള​പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് ത​ന്ത്രി​യ​ല്ല. അ​ത്ത​രം രേ​ഖ​ക​ൾ ല​ഭ്യ​മ​ല്ലെ​ന്ന് എ​സ്‌​ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു. പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ കൊ​ണ്ടു​പോ​കു​മ്പോ​ഴോ തി​രി​ച്ച് കൊ​ണ്ടു​വ​ന്ന​പ്പോ​ഴോ ദേ​വ​സ്വം ബോ‍​ർ‍‍​ഡ് പ്ര​സി​ഡ​ന്‍റ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചി​ല്ല.

കേ​സി​ൽ ദേ​വ​സ്വം ബോ‍​ർ‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് 11-ാം പ്ര​തി​യാ​ണെ​ന്നും എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്നു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച​ക്കേ​സി​ൽ അ​ര​ങ്ങേ​റി​യ​ത് വി​ശാ​ല ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി​ക്ക് തൃ​പ്തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. രേ​ഖ​ക​ൾ മ​റ​ച്ചു​വെ​ക്കാ​ൻ ചി​ല വ്യ​ക്തി​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും സു​പ്ര​ധാ​ന രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​നും വീ​ണ്ടെ​ടു​ക്കാ​നും എ​സ്ഐ​ടി​ക്ക് ക​ഴി​ഞ്ഞു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

നി​ർ​ഭ​യ​മാ​യി അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​ക​ണം. സ​ത്യ​സ​ന്ധ​ത​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ എ​സ്ഐ​ടി സം​ഘ​ത്ത​ല​വ​ന് ഉ​ൾ​പ്പെ​ടു​ത്താം. പ​ക്ഷേ ഹൈ​ക്കോ​ട​തി​യെ അ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തു​വ​രെ 181 സാ​ക്ഷി​ക​ളെ ചോ​ദ്യം ചെ​യ്ത​താ​യി എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഡി​സം​ബ​ർ മൂ​ന്നി​ന് കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി സി​പി​എം നേ​താ​വ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റി​നു ശേ​ഷ​മു​ള്ള മെ​ല്ലെ പോ​ക്കി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു.

വ​ൻ തോ​ക്കു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം പോ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ചോ​ദ്യ​വും ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു.​ ആ​റാ​ഴ്ച കൂ​ടി​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ച​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ജോ​ൺ ബ്രി​ട്ടാ​സി​നെ​തി​രെ എ​സ്ഐ​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

 പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ജോ​ൺ ബ്രി​ട്ടാ​സും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.

ഇ​തി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ണ്ണി കൃ​ഷ്ണ​ൻ പോ​റ്റി​യും ജോ​ൺ ബ്രി​ട്ടാ​സും ത​മ്മി​ൽ നി​ര​വ​ധി ത​വ​ണ ഫോ​ണി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ത​മ്മി​ലു​ള്ള എ​ല്ലാ ഫോ​ൺ രേ​ഖ​ക​ളും എ​സ്ഐ​ടി പ​രി​ശോ​ധി​ക്ക​ണം.

പോ​റ്റി​യും സോ​ണി​യാ​ഗാ​ന്ധി​യും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പോ​റ്റി സോ​ണി​യ ഗാ​ന്ധി​യെ കാ​ണാ​ൻ പോ​യ​ത് പ്ര​സാ​ദം ന​ൽ​കാ​നാ​ണ്. ഇ​തി​നാ​യി മു​ൻ‌​കൂ​ർ​ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നു.

അ​നു​മ​തി വാ​ങ്ങി​യ​ത് താ​ൻ അ​റി​ഞ്ഞി​ല്ല. ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ൾ കൂ​ടെ വ​ര​ണ​മെ​ന്ന് പോ​റ്റി അ​ഭ്യ​ർ​ത്ഥി​ച്ചു. പോ​റ്റി ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ ആ​യ​തു​കൊ​ണ്ടാ​ണ് കൂ​ടെ പോ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ചെമ്പ് തെളിയുന്നു ; സ്വർണക്കൊള്ളയുടെ വ്യാപ്തി പരിശോധിക്കാൻ എ​സ്ഐ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​ൽ കൂ​​​ടു​​​ത​​​ൽ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം.

കൂ​​​ടാ​​​തെ ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള ഉ​​​പ​​​ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ സ്വ​​​ർ​​​ണം പൂ​​​ശി​​​യ പാ​​​ളി​​​ക​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ താ​​​ഴി​​​ക​​​ക്കു​​​ട​​​ങ്ങ​​​ളും സ്വ​​​ർ​​​ണം പൂ​​​ശി​​​യ​​​വ​​​യാ​​​ണ്. ഇ​​​വ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

ഉ​​​ണ്ണി​​​ക്കൃഷ്ണ​​​ൻ പോ​​​റ്റി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു കൂ​​​ടു​​​ത​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യോ എ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കൊ​​​ടു​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​കും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​കു​​​ക.

ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​ന്‍റെ ക​​​ട്ടി​​​ള​​​യ്ക്കു മു​​​ക​​​ളി​​​ൽ പ​​​തി​​​പ്പി​​​ച്ചി​​​രു​​​ന്ന ശി​​​വ​​​-വ്യാ​​​ളീ​​​രൂ​​​പ​​​മ​​​ട​​​ങ്ങി​​​യ പ്ര​​​ഭാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ പാ​​​ളി​​​ക​​​ളി​​​ലെ സ്വ​​​ർ​​​ണ​​​വും കൊ​​​ള്ള​​​യ​​​ടി​​​ച്ചെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ശ്രീ​​​കോ​​​വി​​​ലി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ പാ​​​ളി​​​ക​​​ളി​​​ലെ സ്വ​​​ർ​​​ണം വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​ത്.

ശ്രീ​​​കോ​​​വി​​​ലി​​​ൽ വി​​​ജ​​​യ് മ​​​ല്യ സ്വ​​​ർ​​​ണം പൂ​​​ശി ന​​​ൽ​​​കി​​​യ​​​തു കൂ​​​ടാ​​​തെ ചെ​​​ന്പ് പാ​​​ളി​​​ക​​​ളി​​​ൽ ക്ഷേ​​​ത്രം പു​​​ന​​​ർനി​​​ർ​​​മി​​​ച്ച​​​പ്പോ​​​ൾ ത​​​നി ത​​​ങ്കം പ​​​തി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​രു​​​ന്നു. വ​​​ലി​​​യ ഭാ​​​രം വ​​​രു​​​ന്ന പ്ര​​​ഭാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ അ​​​ട​​​ക്കം ഇ​​​ത്ത​​​ര​​​ത്തി​​​ൽ ചെ​​​ന്പ് പാ​​​ളി​​​ക​​​ളി​​​ൽ ത​​​ങ്കം പൊ​​​തി​​​ഞ്ഞി​​​രു​​​ന്ന​​​താ​​​യാ​​​ണ് രേ​​​ഖ​​​ക​​​ൾ. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണ് വേ​​​ണ്ടിവ​​​രു​​​ന്ന​​​ത്.

ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​ന്‍റെ ക​​​ട്ടി​​​ള​​​യി​​​ൽ ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ദ​​​ശാ​​​വ​​​താ​​​ര​​​ങ്ങ​​​ൾ ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത ര​​​ണ്ടു ചെ​​​മ്പ് പാ​​​ളി​​​ക​​​ളി​​​ലും രാ​​​ശി ചി​​​ഹ്ന​​​ങ്ങ​​​ൾ ആ​​​ലേ​​​ഖ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള ര​​​ണ്ടു ചെ​​​ന്പ് പാ​​​ളി​​​ക​​​ളി​​​ലും ക​​​ട്ടി​​​ള​​​യു​​​ടെ മു​​​ക​​​ൾ​​​പ്പ​​​ടി ചെ​​​ന്പ് പാ​​​ളി​​​യി​​​ലും ക​​​ട്ടി​​​ള​​​യ്ക്കു മു​​​ക​​​ളി​​​ൽ പ​​​തി​​​ച്ചി​​​ട്ടു​​​ള്ള ശി​​​വ​​​രൂ​​​പ​​​വും വ്യാ​​​ളീ​​​രൂ​​​പ​​​വും അ​​​ട​​​ങ്ങു​​​ന്ന പ്ര​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​മു​​​ള്ള സ്വ​​​ർ​​​ണം പ​​​തി​​​ച്ച ഏ​​​ഴു പാ​​​ളി​​​ക​​​ളി​​​ൽ​​​നി​​​ന്നു സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ച​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ.

ചെ​​​മ്പ് വേ​​​ർ​​​തി​​​രി​​​ച്ച പാ​​​ളി​​​ക​​​ളി​​​ലെ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ അ​​​ള​​​വ് ക​​​ണ്ടെ​​​ത്താ​​​ൻ ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ളി​​​ൽ നി​​​ന്നു സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ച് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ വി​​​എ​​​സ്എ​​​സ് സി​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കോ​​​ട​​​തി മു​​​ഖേ​​​നെ​​​യാ​​​ണ് ഇ​​​തി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്. ഇ​​​തി​​​നൊ​​​പ്പം കൂ​​​ടു​​​ത​​​ൽ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

മൂന്നുപേരുടെ ക​സ്റ്റ​ഡി 14 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി

കൊ​​​​ല്ലം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണക്കൊ​​​​ള്ള കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ക​​​​ളാ​​​​യ മു​​​​ൻ തി​​​​രു​​​​വാ​​​​ഭ​​​​ര​​​​ണം ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ കെ.​​​​എ​​​​സ്. ബൈ​​​​ജു, ചെ​​​​ന്നൈ സ്മാ​​​​ർ​​​​ട്ട് ക്രി​​​​യേ​​​​ഷ​​​​ൻ​​​​സ് ഉ​​​​ട​​​​മ പ​​​​ങ്ക​​​​ജ് ഭ​​​​ണ്ഡാ​​​​രി, ബെ​​​​ല്ലാ​​​​രി​​​​യി​​​​ലെ ജ്വ​​​​ല്ല​​​​റി ഉ​​​​ട​​​​മ ഗോ​​​​വ​​​​ർ​​​​ധ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു നീ​​​​ട്ടി.
ന​​​​വം​​​​ബ​​​​ർ ആ​​​​റി​​​​ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ കെ.​​​​എ​​​​സ്. ബൈ​​​​ജു ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​ണ്.

പ​​​​ങ്ക​​​​ജ്, ഗോ​​​​വ​​​​ർ​​​​ധ​​​​ൻ എ​​​​ന്നി​​​​വ​​​​രെ ഡി​​​​സം​​​​ബ​​​​ർ 19-നാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പ്ര​​​​തി​​​​ക​​​​ളെ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​തെ​​​​യാ​​​​ണ് റി​​​​മാ​​​​ൻ​​​​ഡ് ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ച​​​​ത്. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ർ​​​​ണം ഉ​​​​രു​​​​ക്കി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി ഏ​​​​ൽ​​​​പി​​​​ച്ച​​​​ത് പ​​​​ങ്ക​​​​ജി​​​​ന്‍റെ സ്മാ​​​​ർട്ട് ക്രി​​​​യേ​​​​ഷ​​​​ൻ​​​​സി​​​​ലാ​​​​ണ്. അ​​​​വി​​​​ടെ ഉ​​​​രു​​​​ക്കി വേ​​​​ർ​​​​തി​​​​രി​​​​ച്ച സ്വ​​​​ർ​​​​ണം വി​​​​റ്റ​​​​ത് പോ​​​​റ്റി​​​​യു​​​​ടെ സ​​​​ഹാ​​​​യി ക​​​​ൽ​​​​പേ​​​​ഷ് മു​​​​ഖേ​​​​ന ബെ​​​​ല്ലാരി​​​​യി​​​​ലെ ജ്വ​​​​ല്ല​​​​റി ഉ​​​​ട​​​​മ ഗോ​​​​വ​​​​ർ​​​​ധ​​​​നാ​​​​ണ്.

Kerala

ക​ട​കം​പ​ള്ളി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് എ​ന്തി​ന്; ചോ​ദ്യ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ സി​പി​എം നേ​താ​ക്ക​ൾ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ക​ട​കം​പ​ള്ളി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി സ​ർ​ക്കാ​ർ എ​സ്ഐ​ടി​ക്കു​മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ചോ​ദ്യം ചെ​യ്താ​ൽ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​കും.

അതിനാൽ ചോ​ദ്യം ചെ​യ്യൽ മ​ന​പൂ​ർ​വം നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി ഇ​ട​പെ​ട്ട​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ഇ​ത് സം​ഭ​വി​ച്ച​ത്. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ക​ട​കം​പ​ള്ളി​യെ ചോ​ദ്യം ചെ​യ്ത​ത് ര​ഹ​സ്യ​മാ​ക്കി വെ​ച്ചു.

എ​സ്ഐ​ടി​യി​ൽ ഇ​പ്പോ​ഴും വി​ശ്വാ​സ​മു​ണ്ട്. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് എ​സ്ഐ​ടി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ. കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും വി.​ഡി.സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; എ​ന്‍.​വി​ജ​യ​കു​മാ​റി​നെ റി​മാ​ൻ​ഡു ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം എ​ന്‍. വി​ജ​യ​കു​മാ​റി​നെ റി​മാ​ൻ​ഡു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് അ​ടു​ത്ത മാ​സം 12വ​രെ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്ത​ത്.

ബോ​ർ​ഡി​ന് ന​ഷ്ട​മു​ണ്ടാ​കും വി​ധം പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി എ​ന്ന​ത​ക്ക​ട​മു​ള്ള കു​റ്റ​മാ​ണ് വി​ജ​യ​കു​മാ​റി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വി​ജ​യ​കു​മാ​ർ സ​മ​ർ​പ്പി​ച്ച ജാ​മ്യ​പേ​ക്ഷ 31 ന് ​പ​രി​ഗ​ണി​ക്കും.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് സ്വ​ർ​ണ​പ്പാ​ളി കൊ​ടു​ത്തു​വി​ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തി​ൽ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ​ത്മ​കു​മാ​റി​നൊ​പ്പം വി​ജ​യ​കു​മാ​റി​നും പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് അ​റ​സ്റ്റ്. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ സി​പി​എം സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു വി​ജ​യ​കു​മാ​ർ.

പ​ത്മ​കു​മാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന അം​ഗ​ങ്ങ​ളാ​ണ് എ​ൻ.​വി​ജ​യ​കു​മാ​റും കെ.​പി. ശ​ങ്ക​ര്‍​ദാ​സും. എ​ന്നാ​ൽ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഡി.​മ​ണി​യെ ചോ​ദ്യം​ ചെ​യ്തു

ചെ​ന്നൈ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണം. പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം ഡി. ​മ​ണി​യെ​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ചോ​ദ്യം ചെ​യ്തു. ഇ​യാ​ളോ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ഹാ​ജ​രാ​കാ​ൻ എ​സ്ഐ​ടി നി​ർ​ദേ​ശം ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ട്ടി​ലും എ​സ്‌​ഐ​ടി പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. ത​മി​ഴ്‌​നാ​ട് ഡി​ണ്ടി​ഗ​ല്‍ സ്വ​ദേ​ശി​യാ​യ ഡി. ​മ​ണി​യു​ടെ യ​ഥാ​ര്‍​ത്ഥ പേ​ര് ബാ​ല​മു​രു​ക​ന്‍ എ​ന്നാ​ണ്. മ​ണി​യും സം​ഘ​വും വ​ലി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്താ​യ വി​ദേ​ശ വ്യ​വ​സാ​യി​യു​മാ​ണ് ശ​ബ​രി​മ​ല​യി​ലെ കൊ​ള്ള​യി​ല്‍ മ​ണി​ക്കും പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത്. ശ​ബ​രി​മ​ല​യി​ലെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ മ​ണി വാ​ങ്ങി​യെ​ന്നാ​ണ് വ്യ​വ​സാ​യി മൊ​ഴി ന​ല്‍​കി​യ​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്‌​ഐ​ടി ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ താ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ന​ട​ത്തു​ന്ന​യാ​ളാ​ണെന്നും സ്വ​ർ​ണ​ക്ക​ച്ച​വ​ട​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഗോ​വ​ർ​ദ്ധ​നെ​യും പ​ങ്ക​ജ് ഭ​ണ്ഡാ​രി​യെ​യും എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി. അ​റ​സ്റ്റി​ലാ​യ ചെ​ന്നൈ സ്മാ​ർ​ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യെ​യും ബെ​ല്ലാ​രി​യി​ലെ റൊ​ദ്ദം ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ദ്ധ​നെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ എ​സ്ഐ​ടി നീ​ക്കം ആ​രം​ഭി​ച്ചു.

ഇ​തി​നാ​യി എ​സ്ഐ​ടി ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ലോ​ഹ​പാ​ളി​ക​ളി​ലു​ള്ള​ത് ശ​ബ​രി​മ​ല സ്വ​ർ​ണ​മാ​ണെ​ന്ന​റി​ഞ്ഞാ​ണ് ഇ​രു​വ​രും കൊ​ള്ള​യ്ക്ക് കൂ​ട്ട് നി​ന്ന​തെ​ന്നാ​ണ് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്ന​ത്. 474 ഗ്രാം ​സ്വ​ർ​ണം​കി​ട്ടി​യ​പ്പോ​ൾ കു​റ്റ​ബോ​ധം തോ​ന്നി.

പ​രി​ഹാ​ര​മാ​യി ശ​ബ​രി​മ​ല​യി​ൽ സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ അ​ന്ന​ദാ​ന​ത്തി​നും മാ​ളി​ക​പ്പു​റ​ത്ത് മാ​ല വാ​ങ്ങാ​നു​മാ​യി 20 ല​ക്ഷം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും പോ​റ്റി പ​റ​ഞ്ഞ​താ​യി ഗോ​വ​ർ​ദ്ധ​ൻ മൊ​ഴി ന​ൽ​കി. പ​ണം ന​ൽ​കി​യ​തി​ന്‍റെ തെ​ളി​വു​ക​ളും ഗോ​വ​ർ​ദ്ധ​ൻ എ​സ്ഐ​ടി​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ഒ​ന്ന​ര​ക്കോ​ടി കൈ​മാ​റി; ഗോ​വ​ർ​ദ്ധ​ന്‍റെ മൊ​ഴി പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ കൈ​മാ​റി​യെ​ന്ന് ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ദ്ധ​ൻ മൊ​ഴി ന​ൽ​കി.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​ന്നി​ലാ​ണ് ഗോ​വ​ർ​ദ്ധ​ൻ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ​ണ​ൻ പോ​റ്റി​ക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും പ്രാ​യ​ശ്ചി​ത്ത​മാ​യി അ​ന്ന​ദാ​നം ന​ട​ത്തി​യെ​ന്നു​മാ​ണ് ഗോ​വ​ർ​ദ്ധ​ന്‍റെ മൊ​ഴി ന​ൽ​കി.

അ​തേ​സ​മ​യം കേ​സി​ന്‍റെ രേ​ഖ​ക​ൾ ഇ​ഡി​ക്ക് കൈ​മാ​റാ​ൻ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ഫ്ഐ​ആ​റു​ക​ൾ, റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടു​ക​ൾ, അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​യും മ​റ്റു​ള്ള​രു​ടെ​യും മൊ​ഴി​ക​ൾ, പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ ഇ​ഡി​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

 

 

 

Kerala

എസ്ഐടിക്ക് കനത്ത തിരിച്ചടി ; ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ഇ​ഡി അ​ന്വേ​ഷി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ് ഇ​ഡി അ​ന്വേ​ഷി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. ഇ​ഡി അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന എ​സ്ഐ​ടി​യു​ടെ നി​ല​പാ​ട് ത​ള്ളി​യാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ രേ​ഖ​ക​ളും ഇ​ഡി​ക്ക് കൈ​മാ​റാ​നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കോ‌‌ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കേ​സ് രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഇ​ഡി​യു​ടെ അ​പേ​ക്ഷ​യി​ലാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.

ക​ള്ള​പ്പ​ണ ഇ​ട​പാ​ട് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് എ​ഫ്ഐ​ആ​റും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടും അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇഡി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ മു​ഴ​വ​ൻ രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തി​ൽ എ​സ്ഐ​ടി എ​തി​ർ​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​ത് ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ക​ള്ള​പ്പ​ണ ഇ​ട​പാ​ട് പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും സ​മാ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്നു​മാ​യി​രു​ന്നു എ​സ്ഐ​ടി​യു​ടെ നി​ല​പാ​ട്. ഇ​ഡി സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. എ​ന്നാ​ൽ കോ​ട​തി ഇ​ത് ത​ള്ളു​ക​യാ​യി​രു​ന്നു.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്ഐ​ടി​ക്ക് മൊ​ഴി​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്ഐ​ടി​ക്ക് മൊ​ഴി​ന​ൽ​കി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഈ​ഞ്ച​യ്ക്ക​ല്‍ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല മൊ​ഴി ന​ല്‍​കി​യ​ത്.

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ പു​രാ​വ​സ്‌​തു​വാ​യി വി​റ്റു​വെ​ന്നും 500 കോ​ടി​യു​ടെ മൂ​ല്യം അ​തി​നു​ണ്ടെ​ന്നും മു​ൻ​പ് അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​പ്പ​റ്റി അ​റി​വു​ള്ള​യാ​ൾ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തെ മൊ​ഴി​ന​ൽ​കാ​നെ​ത്തു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​സൗ​ക​ര്യം മൂ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ എ​സ്‌​ഐ​ടി​ക്ക് മു​ന്നി​ല്‍ പ​റ​ഞ്ഞു. അ​വ​ർ അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും മൊ​ഴി ന​ല്‍​കി​യ ശേ​ഷം ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വി​വ​ര​ങ്ങ​ള്‍ സ​ത്യ​മാ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യം എ​സ്‌​ഐ​ടി തീ​രു​മാ​നി​ക്ക​ട്ടെ. അ​ത് സ​ത്യ​മാ​ണെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സം. കൈ​മാ​റി​യ​ത് തെ​ളി​വു​ക​ള​ല്ല വി​വ​ര​ങ്ങ​ളാ​ണ്. ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Kerala

രാ​ഹു​ലി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി; യു​വ​തി ഫ്ലാ​റ്റി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ല്ല

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി പാ​ല​ക്കാ​ട്ടെ ഫ്ലാ​റ്റി​ലെ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ല്ല. സി​സി​ടി​വി ഡി​വി​ആ​റി​ന് ബാ​ക്ക്അ​പ്പ് കു​റ​വാ​ണെ​ന്നാ​ണ് സൂ​ച​ന.

സ​മീ​പ​ത്തെ കൂ​ടു​ത​ൽ സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. മേ​യ് അ​വ​സാ​ന ആ​ഴ്ച​യി​ലെ ര​ണ്ടു ദി​വ​സ​മാ​ണ് യു​വ​തി പാ​ല​ക്കാ​ട്ടെ ഫ്ലാ​റ്റി​ലെ​ത്തി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ.

നേ​ര​ത്തെ ഫ്ലാ​റ്റി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ആ​ദ്യം ഒ​രു പ്രാ​ധ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ണ്ടും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം വീ​ണ്ടും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ അ​ഞ്ചം​ഗ സം​ഘം ഫ്ലാ​റ്റി​ലെ​ത്തു​ക​യാ​യി​രു​ന്നു. മു​ൻ​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​മ്പാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഇ​തി​നാ​യു​ള്ള നി​ര്‍​ണാ​യ​ക അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മൊ​ഴി​യെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മൊ​ഴി​യെ​ടു​ത്തു. 2022ൽ ​ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി തേ​ടി​യ​ത് ബോ​ർ​ഡാ​ണ്.

അ​തി​ൽ അ​നു​മ​തി ന​ൽ​കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​ത്. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യെ​യും ഗോ​വ​ർ​ദ്ധ​ന​നെ​യും പ​രി​ച​യ​മു​ണ്ട്. ഭ​ക്ത​നെ​ന്ന നി​ല​യി​ൽ ഗോ​വ​ർ​ദ്ധ​ൻ ക്ഷ​ണി​ച്ച​തു​കൊ​ണ്ടാ​ണ് ജ്വ​ല്ല​റി​യി​ൽ പോ​യ​തെ​ന്നും ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര് മൊ​ഴി ന​ൽ​കി.

ഗോ​വ​ർ​ദ്ധ​ൻ ശ​ബ​രി​മ​ല​യി​ൽ സ്ഥി​ര​മാ​യി വ​രു​ന്ന വ്യ​ക്തി​യാ​ണ്. അ​ങ്ങ​നെ​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ത​നി​ക്ക് സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ർ മൊ​ഴി ന​ൽ​കി. സ്മാ​ർ​ട് ക്രി​യേ​ഷ​നി​ൽ നി​ന്നും വേ​ർ​തി​രി​ച്ച സ്വ​ർ​ണം വി​റ്റ​ത് ബെ​ല്ലാ​രി​യി​ലെ ഗോ​വ​ർ​ദ്ധ​ന്‍റെ ജ്വ​ല്ല​റി​യി​ലാ​ണെ​ന്ന് നേ​ര​ത്തെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഇ​ട​നി​ല​ക്കാ​ര​നാ​യ ക​ൽ​പ്പേ​ഷ് വ​ഴി​യാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യ​തെ​ന്നും ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ സം​ഘം ജ്വ​ല്ല​റി​യി​ൽ നി​ന്നും ഈ ​സ്വ​ർ​ണം ക​ണ്ടെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ കെ.​എ​സ്.​ബൈ​ജുവിന്‍റെ  റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ദി​വ​സം നീ​ട്ടി​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​യി​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ശേ​ഷം തു​ട​ർ​നീ​ക്ക​മെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​സ്ഐ​ടി. എ.​പ​ത്മ​കു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന കാ​ര്യം അ​തി​നു​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം; മ​ത​പ​ണ്ഡി​ത​നും സ​ഹാ​യി​ക​ളും പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത​പ​ണ്ഡി​ത​നു​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്തു. ഇ​മാം മു​ഹ​മ്മ​ദ് ആ​സി​ഫി​നെ​യും ഇ​യാ​ളു​ടെ ര​ണ്ട് സ​ഹാ​യി​ക​ളെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഹ​ൽ​ദ​വാ​നി​യി​ൽ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

സ്ഫോ​ട​നം ന​ട​ത്തി​യ ഉ​മ​ർ ന​ബി​യു​ടെ ഫോ​ൺ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഉ​മ​ർ ന​ബി​യു​മാ​യി ഇ​മാം മു​ഹ​മ്മ​ദ് ആ​സി​ഫ് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ വി​ദേ​ശ​ത്ത് നി​ന്ന് ഭീ​ക​ര​രെ നി​യ​ന്ത്രി​ച്ച​ത് വ്യ​ക്ത​മാ​ക്കു​ന്ന കൂ​ടു​ത​ൽ തെ​ളി​വു​ക​ളും പു​റ​ത്ത് വ​ന്നി​രു​ന്നു.

ഉ​മ​ർ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി വി​ദേ​ശ​ത്തു​ള്ള ഭീ​ക​ര​ൻ അ​ഞ്ച് വ​ർ​ഷം മു​ൻ​പേ ബ​ന്ധം സ്ഥാ​പി​ച്ചെ​ന്ന് എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ഭീ​ക​ര​രു​ടെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ നി​ന്നാ​ണ് പാ​ക്കി​സ്ഥാ​നി​ലേ​ക്കും അ​ഫ്ഗാ​നി​ലേ​ക്കും നീ​ളു​ന്ന ക​ണ്ണി​ക​ളെ കു​റി​ച്ച് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ച്ച​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; കെ.​എ​സ്.​ബൈ​ജു​വി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ കെ.​എ​സ്.​ബൈ​ജു​വി​ന്‍റെ റി​മാ​ൻ​ഡ്  കാ​ലാ​വ​ധി നീ​ട്ടി. 14 ദി​വ​സ​ത്തേ​ക്കാ​ണ് ഇ​യാ​ളെ വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ബൈ​ജു​വി​നെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ കെ.​എ​സ്.​ബൈ​ജു​വി​നെ വൈ​കു​ന്നേ​രം നാ​ലു​വ​രെ എ​സ്ഐ​ടി​യു​ടെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ളു​ടെ കേ​സി​ലാ​ണ് ന​ട​പ​ടി. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കെ.​എ​സ്.​ബൈ​ജു ഏ​ഴാം പ്ര​തി​യാ​ണ്. 2019ൽ ​മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന സ​മ​യ​ത്തും പാ​ളി​ക​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ പ​ക്ക​ൽ കൊ​ടു​ത്തു വി​ടു​മ്പോ​ഴും ബൈ​ജു​വാ​യി​രു​ന്നു തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ.

സ്വ​ർ​ണ​പ്പാ​ളി​ക​ൾ ശ​ബ​രി​മ​ല​യി​ൽ നി​ന്നും കൊ​ണ്ടു​പോ​കു​മ്പോ​ൾ കെ.​എ​സ്. ബൈ​ജു സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​ളി​ക​ള്‍ കൈ​മാ​റു​മ്പോ​ൾ തൂ​ക്കം ഉ​ൾ​പ്പ​ടെ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​റാ​ണ്. ഈ ​സ​മ​യ​ത്തെ അ​സാ​ന്നി​ധ്യം അ​ട​ക്കം ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്തേ​ക്കും. കേ​സി​ൽ ജ​യ​റാ​മി​നെ സാ​ക്ഷി​യാ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൊ​ണ്ടു​പോ​യ സ്വ​ർ​ണ​പ്പാ​ളി​യും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​വും ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ജ​യ​റാ​മി​ന്‍റെ വീ​ട്ടി​ൽ പൂ​ജ​യ്ക്ക് വ​ച്ചി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി ത​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് ജ​യ​റാം പി​ന്നീ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം അ​റ​സ്‌​റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ ഭൂ​മി ഇ​ട​പാ​ടു​ക​ളി​ലേ​ക്കും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. പ​ത്മ​കു​മാ​റി​ന്‍റെ പ​ന്ത​ള​ത്തെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ രേ​ഖ​ക​ളു​ടെ കൂ​ടി അ​ടി​സ്ഥ‌ാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

 

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന

പ​ത്ത​നം​തി​ട്ട : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ എ. ​പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ എ​സ്ഐ​ടി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. പ​ത്മ​കു​മാ​റി​ന്‍റെ ആ​റ​ന്മു​ള​യി​ലെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ന് ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പ​ത്മ​കു​മാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​മ​യ​ത്ത് ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും രേ​ഖ​ക​ൾ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് സൂ​ക്ഷി​ച്ചി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​മ്പ് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ലും സ​മാ​ന​മാ​യ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. വ്യാ​ഴാ​ഴ്‌​ച അ​റ​സ്റ്റി​ലാ​യ പ​ത്മ​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​ത്മ​കു​മാ​റി​നു​മേ​ലു​ള്ള​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ അ​റ​സ്റ്റി​ൽ. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് എ​സ്‌​ഐ​ടി പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​സ്ഐ​ടി ത​ല​വ​ൻ എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്മ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​ത്. പ​ത്മ​കു​മാ​റി​നെ ഉ​ട​ൻ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മു​ൻ എം​എ​ൽ​എ​യും സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ് പ​ത്മ​കു​മാ​ര്‍.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ ക​ട്ടി​ള​പ്പ​ടി​യി​ലെ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. 2019ൽ ​ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ർ​ണ​വും ക​ട്ടി​ള​പ്പാ​ളി​ക​ളും അ​റ്റ​കു​റ്റ​പ​ണി​യ്ക്കാ​യി കൊ​ണ്ടു​പോ​കു​മ്പോ​ൾ ചു​മ​ത​യി​ലു​ണ്ടാ​യി​രു​ന്ന​ത് പ​ത്മ​കു​മാ​ർ ആ​യി​രു​ന്നു. കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​യി പ​ത്മ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ 2019ലെ ​ബോ​ര്‍​ഡി​നെ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ സ​ഹാ​യി​ക്കാ​ൻ പ​ത്മ​കു​മാ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യ​ത്. മു​രാ​രി ബാ​ബു മു​ത​ല്‍ എ​ന്‍. വാ​സു വ​രെ​യു​ള്ള പ്ര​തി​ക​ള്‍ പ​ത്മ​കു​മാ​റി​നെ​തി​രെ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞി​ട്ടാ​ണ് സ്വ​ര്‍​ണം ചെ​മ്പാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നാ​ണ് ഇ​വ​രു​ടെ മൊ​ഴി​ക​ളി​ലു​ള്ള​തെ​ന്നും സൂ​ച​ന​യു​ണ്ട്. പ​ത്മ​കു​മാ​റി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള​ട​ക്കം എ​സ്‌​ഐ​ടി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​ർ എ​സ്ഐ​ടി​യ്ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ എ​സ്ഐ​ടി​യ്ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി. എ​സ്ഐ​ടി ത​ല​വ​ൻ എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ പ​ത്മ​കു​മാ​റി​ന് നേ​രി​ടേ​ണ്ടി വ​രും. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​ത്.

2019ൽ ​ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ർ​ണ​വും ക​ട്ടി​ള​പ്പാ​ളി​ക​ളും അ​റ്റ​കു​റ്റ​പ​ണി​യ്ക്കാ​യി കൊ​ണ്ടു​പോ​കു​മ്പോ​ൾ ചു​മ​ത​യി​ലു​ണ്ടാ​യി​രു​ന്ന​ത് പ​ത്മ​കു​മാ​ർ ആ​യി​രു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ സ​ഹാ​യി​ക്കാ​ൻ പ​ത്മ​കു​മാ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം സ്വ​ർ​ണ​മോ​ഷ​ണ കേ​സി​ൽ പ്ര​തി​യാ​യ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്: സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ സാ​മ്പി​ളു​ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശേ​ഖ​രി​ച്ച സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ സാ​മ്പി​ളു​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്കാ​യി എ​സ്ഐ​ടി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സ​ന്നി​ധാ​ന​ത്തെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​ത്.

ക​ട്ടി​ള​പ്പാ​ളി​ക​ളി​ലും ശ്രീ​കോ​വി​ലി​ന് ചു​റ്റു​മു​ള്ള സ്വ​ർ​ണം പൂ​ശി​യ പാ​ളി​ക​ളി​ല്‍ നി​ന്നും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. സോ​പാ​ന​ത്തെ പാ​ളി​ക​ൾ തി​രി​കെ സ്ഥാ​പി​ച്ചു. ഏ​ക​ദേ​ശം പ​ത്ത് മ​ണി​ക്കൂ​റോ​ള​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കാ​ല​പ്പ​ഴ​ക്കം പ​രി​ശോ​ധി​ക്കു​ന്ന​ത് പാ​ളി​ക​ൾ വ്യാ​ജ​മാ​ണോ എ​ന്ന് അ​റി​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

അ​തേ​സ​മ​യം, കേ​സി​ൽ റി​മാ​ന്‍​ഡി​ലു​ള്ള മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​നെ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി എ​സ്ഐ​ടി കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

Kerala

സ്വ​ർ​ണ​ക്കൊ​ള്ള: സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു, സ​ന്നി​ധാ​ന​ത്തെ എ​സ്ഐ​ടി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി

പ​മ്പ: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​ത്. ശ​ബ​രി​മ​ലി​യി​ൽ​നി​ന്നും എ​സ്ഐ​ടി സം​ഘം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ക​യും തി​രി​കെ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്ന ശ്രീ​കോ​വി​ൽ ക​ട്ടി​ള, വാ​തി​ൽ, ദ്വാ​ര​പാ​ല​ക ശി​ൽ​പ​പാ​ളി​ക​ളു​ടെ പീ​ഠം എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ളും സം​ഘം ശേ​ഖ​രി​ച്ചു. 1998-99 കാ​ല​ത്ത് വി​ജ​യ് മ​ല്യ സ്ഥാ​പി​ച്ച സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ സാ​മ്പി​ളു​ക​ളും ചെ​മ്പും പ്ര​ത്യേ​ക​മാ​യും ശേ​ഖ​രി​ച്ചു.

കാ​ല​പ്പ​ഴ​ക്ക​മ​ട​ക്കം നി​ർ​ണ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു കേ​സി​ലെ നി​ർ​ണാ​യ​ക നീ​ക്കം. ദേ​വ​സ്വം സ്മി​ത്ത് അ​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പാ​ളി​ക​ൾ സ്ഥ​ല​ത്തു​വ​ച്ച് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. സോ​പാ​ന​ത്തെ പാ​ളി​ക​ൾ തി​രി​കെ സ്ഥാ​പി​ച്ചു. എ​സ്ഐ​ടി സം​ഘം ഇ​ന്ന് മ​ട​ങ്ങും.

സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ അ​ള​വും തൂ​ക്ക​വും ഗു​ണ​നി​ല​വാ​ര​വു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. രാ​സ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ ഒ​രു സെ​ന്‍റീ​മീ​റ്റ​ർ വ്യാ​പ്തി​യി​ലാ​ണ് സ്വ​ർ​ണം ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​ന്നി​ധാ​ന​ത്തെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി എ​സ്ഐ​ടി​ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

സാ​മ്പി​ൾ കാ​ക്ക​നാ​ട്ടെ മു​ഖ്യ​ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​ട​ത്തി​യ പാ​ളി​ക​ളി​ൽ​നി​ന്ന് സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ത്തു​വെ​ന്നാ​യി​രു​ന്നു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ മൊ​ഴി. എ​ന്നാ​ൽ, നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ചെ​മ്പ് പാ​ളി​ക​ൾ മാ​റ്റി പു​തി​യ​തി​ൽ സ്വ​ർ​ണം പൂ​ശി എ​ത്തി​ച്ച​താ​ണെ​ന്ന സം​ശ​യം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​ണ്ട്. ഇ​തി​ലും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ വ്യ​ക്ത​ത​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 42 കി​ലോ ഉ​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​പാ​ളി എ​ങ്ങ​നെ 38 കി​ലോ​യാ​യെ​ന്ന​തി​ലും വി​ശ​ദ പ​രി​ശോ​ധ​ന​യു​ണ്ടാ​യി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: സ​ന്നി​ധാ​ന​ത്ത് സ്വ​ർ​ണ​പ്പാ​ളി ഇ​ള​ക്കി​മാ​റ്റി എ​സ്ഐ​ടി​യു​ടെ പ​രി​ശോ​ധ​ന

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ല്‍ സ​ന്നി​ധാ​ന​ത്ത് നി​ര്‍​ണാ​യ​ക തെ​ളി​വെ​ടു​പ്പ്. സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പ്പാ​ളി​യും ശ്രീ​കോ​വി​ലി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തെ പാ​ളി​ക​ളും ഇ​ള​ക്കി​മാ​റ്റി​യി​ട്ടു​ണ്ട്.

സ്വ‍​ർ​ണ​പ്പാ​ളി​ക​ളു​ടെ തൂ​ക്കം നി​ര്‍​ണ​യി​ക്കും. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഇ​വ വീ​ണ്ടും പു​നഃ​സ്ഥാ​പി​ക്കും. ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി.

എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തി​യി​ട്ടു​ള്ള​ത്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ദ​ഗ്ധ​രാ​യ​വ​ര്‍ സം​ഘ​ത്തി​ലു​ണ്ട്.

ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള പ​രി​ശോ​ധ​ന ഉ​ച്ച​പൂ​ജ ക​ഴി​ഞ്ഞു ന​ട അ​ട​ച്ച​ശേ​ഷം ന​ട​ത്താ​നാ​ണ് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് അ​നു​മ​തി ന​ല്‍​കി​യ​ത്. ഉ​ച്ച​പൂ​ജ വേ​ള​യി​ല്‍ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ക​ല​ശ​മാ​ടി അ​നു​ജ്ഞ വാ​ങ്ങി. തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ല്‍ 1998ല്‍ ​വി​ജ​യ് മ​ല്യ സ്വ​ര്‍​ണം പൊ​തി​ഞ്ഞു സ്ഥാ​പി​ച്ച ചെ​മ്പു​പാ​ളി​ക​ള്‍ ത​ന്നെ​യാ​ണോ 2019ല്‍ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി സ്വ​ര്‍​ണം പൂ​ശി ഘ​ടി​പ്പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ള്‍, ക​ട്ടി​ള​പ്പാ​ളി​ക​ള്‍, വാ​തി​ല്‍​പ്പാ​ളി​ക​ള്‍ എ​ന്നി​വ​യി​ല്‍ പൊ​തി​ഞ്ഞി​ട്ടു​ള്ള സ്വ​ര്‍​ണ​ത്തി​ന്‍റെ അ​ള​വ് കേ​സി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ഐ​ടി​ക്കു ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്നി​ധാ​ന​ത്തെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച ന​ട​ത്തും. ഇ​തി​നാ​യി എ​സ്പി ശ​ശി​ധ​ര​നും എ​സ്ഐ​ടി സം​ഘ​വും പ​മ്പ​യി​ലെ​ത്തി. ഉ​ഷ​പൂ​ജ​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

പ​മ്പ​യി​ലെ​ത്തി​യ എ​സ്ഐ​ടി സം​ഘം ഇ​ന്ന് വൈ​കു​ന്നേ​രം സ​ന്നി​ധാ​ന​ത്തേ​യ്ക്ക് പോ​കും. ശ്രീ​കോ​വി​ലി​ലെ ദ്വാ​ര​പാ​ല​ക പാ​ളി​യു​ടെ​യും ക​ട്ടി​ള​പ്പാ​ളി​യു​ടെ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് എ​സ്ഐ​ടി​യോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ശ്രീ​കോ​വി​ലി​ലെ ദ്വാ​ര​പാ​ല​ക പാ​ളി ,ക​ട്ടി​ള​പ്പാ​ളി എ​ന്നി​വ​യു​ടെ സാ​മ്പി​ൾ സം​ഘം ശേ​ഖ​രി​ക്കും. പോ​റ്റി പ​ണി ചെ​യ്ത് കൊ​ണ്ടു​വ​ന്ന എ​ല്ലാ സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ​യും ചെ​മ്പു​പ്പാ​ളി​ക​ളു​ടെ​യും സാ​മ്പി​ളും ശേ​ഖ​രി​ക്കും.

സ​ന്നി​ധാ​ന​ത്ത് നി​ന്ന് സ്വ​ർ​ണ​പ്പാ​ളി ക​ട​ത്തി​യോ ഇ​തി​ൽ തി​രി​മ​റി ന​ട​ത്തി​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ നോ​ക്കു​ന്ന​ത്. ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ഫ​ല​മാ​ണ് കേ​സി​നെ മു​ന്നോ​ട് ന​യി​ക്കു​ക.

Kerala

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണം ചെ​മ്പാ​ക്കി ; എ​ൻ.​വാ​സു റി​മാ​ൻ​ഡി​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ൻ.​വാ​സു​വി​നെ റി​മാ​ൻ​ഡു ചെ​യ്തു. 24വ​രെ​യാ​ണ് റി​മാ​ൻ​ഡു ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

വാ​സു​വി​നെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് വാ​സു. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ചെ​മ്പാ​ണെ​ന്ന് എ​ഴു​താ​ൻ വാ​സു 2019 മാ​ർ​ച്ച് 19ന് ​നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് വാ​സു ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സു​ധീ​ഷ് കു​മാ​റും ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​റു​മാ​യ മു​രാ​രി ബാ​ബു​വും വാ​സു​വി​നെ​തി​രെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ എ​ന്‍. വാ​സു​വി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് സു​ധീ​ഷ് കു​മാ​ര്‍ എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഇ​ഞ്ച​ക്ക​ലി​ലെ ഓ​ഫീ​സി​ൽ വാ​സു​വി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യും ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

വൈ​കു​ന്നേ​രം 7.10 ഓ​ടെ​യാ​ണ് എ​ൻ.​വാ​സു​വു​മാ​യി പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ എ​ത്തി​യ​ത്. റാ​ന്നി കോ​ട​തി അ​വ​ധി ആ​യ​തി​നാ​ലാ​ണ് പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ, സ്വ​ർ​ണ മോ​ഷ​ണം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ എ​ൻ.​വാ​സു​വി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്. വാ​സു പ്ര​തി​ക​ളു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ഇ​തു​വ​ഴി ബോ​ർ​ഡി​ന് ന​ഷ്ട​മു​ണ്ടാ​യെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: അ​റ​സ്റ്റി​ലാ​യ മു​ന്‍ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​റെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. ബൈ​ജു​വി​നെ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ റാ​ന്നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​ത്. റി​മാ​ന്‍​ഡ് ചെ​യ്ത ശേ​ഷം പി​ന്നീ​ട് കു​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് ബൈ​ജു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്‌​ളാ​റ്റി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. 2019 ല്‍ ​ശ​ബ​രി​മ​ല​യി​ല്‍ നി​ന്ന് സ്വ​ര്‍​ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​തി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ടും പി​ടി​പ്പു​കേ​ടും ബൈ​ജു​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഇ​തോ​ടെ സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കു​ടു​ത​ല്‍ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Kerala

ശ്രീ​കോ​വി​ലി​ൽ പു​തി​യ വാ​തി​ൽ വ​ച്ച​തി​ലും വ​ൻ ത​ട്ടി​പ്പ് സം​ശ​യി​ക്കു​ന്നു, അ​ന്വേ​ഷ​ണം വേ​ണം: ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം ബോ​ർ​ഡി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഹൈ​ക്കോ​ട​തി. ചെ​ന്നൈ​യി​ൽ എ​ന്താ​ണ് ന​ട​ന്ന​ത് എ​ന്ന് കൃ​ത്യ​മാ​യി അ​റി​യ​ണം. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ന​ട​ത്തി​യ പ​ല ഇ​ട​പാ​ടു​ക​ളി​ലും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്താ​ശ ചെ​യ്തു​വെ​ന്നും അ​യാ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ അ​മി​ത സ്വാ​ത​ന്ത്ര്യം ന​ൽ​കി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ശ്രീ​കോ​വി​ലി​ൽ പു​തി​യ വാ​തി​ൽ വ​ച്ച​തി​ലും പോ​റ്റി​യെ മു​ൻ നി​ർ​ത്തി വ​ൻ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. ആ​രെ​ല്ലാം സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ ഭാ​ഗ​മാ​യോ അ​വ​രി​ലേ​ക്ക് എ​ല്ലാം അ​ന്വേ​ഷ​ണം എ​ത്ത​ണം. ദേ​വ​ന്‍റെ സ്വ​ത്ത് സം​ര​ക്ഷി​ക്കു​ക​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ല​ക്ഷ്യം. ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​സ്ഐ​ടി​യോ​ട് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്‌ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. കേ​സി​ൽ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്ഐ​ടി​ക്ക് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി. ഇ​തി​നാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് സ്വ​ർ​ണ​സാ​മ്പി​ൾ ശേ​ഖ​രി​ക്കാം. ശ്രീ​കോ​വി​ലി​ൽ പു​തി​യ വാ​തി​ൽ വ​ച്ച​തി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​സ്ഐ​ടി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

Kerala

ശ​ബ​രി​മ​ല സ്വ‍​ർ​ണ​ക്കൊ​ള്ള; എ​ന്‍.​വാ​സു പ്ര​തി​പ്പ​ട്ടി​ക​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ നി​ർ​ണാ​യ ക​ണ്ടെ​ത്ത​ലു​മാ​യി അ​ന്വേ​ഷ​ണ സം​ഘം. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ന്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ എ​ന്‍.​വാ​സു​വി​നെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി.

പോ​റ്റി​യു​ടെ ക​സ്റ്റ​ഡി റി​പ്പോ​ർ​ട്ടി​ലാ​ണ് മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ട്ടി​ള​പ്പാ​ളി​ക്കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് വാ​സു. കേ​സി​ൽ എ​ൻ.​വാ​സു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു.

19.03.2019-ൽ ​മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ ശി​പാ​ർ​ശ​യി​ൽ സ്വ​ർ​ണം ചെ​മ്പാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ എ​ൻ.​വാ​സു​വാ​ണ് ക​മ്മീ​ഷ​ണ​ർ.

കേ​സി​ൽ ര​ണ്ടാ​മ​ത്തെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് പ്ര​ത്യേ​ക സം​ഘം ബു​ധ​നാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ത​ട്ടി​പ്പി​ൽ ഉ​ന്ന​ത​രു​ടെ കൂ​ടു​ത​ൽ ഇ​ട​പെ​ട​ൽ അ​ട​ക്കം റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

 

Kerala

സ്വ​ര്‍​ണക്കൊ​ള്ള കേ​സ്: മു​രാ​രി ബാ​ബു​വി​നെ സ​ന്നി​ധാ​ന​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സി​ല്‍ എ​സ്‌​ഐ​ടി സം​ഘ​ത്ത​ല​വ​ന്‍ എ​ഡി​ജി​പി. എ​ച്ച്. വെ​ങ്കി​ടേ​ഷ് എ​സ്‌​ഐ​ടി ഓ​ഫീ​സി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു.

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് റാ​ന്നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണം. ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​രാ​രി ബാ​ബു നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​യാ​ളെ​യും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യെ​യും ഒ​രു​മി​ച്ചി​രു​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. മു​രാ​രി ബാ​ബു​വി​നെ സ​ന്നി​ധാ​ന​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കാ​നു​മാ​ണ് എ​ഡി​ജി​പി. എ​ച്ച്. വെ​ങ്കി​ടേ​ഷ് എ​സ്‌​ഐ​ടി ഓ​ഫീ​സി​ലെ​ത്തി​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പോ​റ്റി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യി​രു​ന്നു

ബം​ഗ​ളൂ​രു​വി​ലെ ഇയാളുടെ വീ​ട്, ബെ​ല്ലാ​രി​യി​ൽ സ്വ​ർ​ണം വി​ൽ​പ്പ​ന ന​ട​ത്തി​യ സ്ഥ​ലം, ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഹൈ​ദ​രാ​ബാ​ദി​ലെ സ്ഥാ​പ​നം, ചെ​ന്നൈ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​കും തെ​ളി​വെ​ടു​പ്പ്. സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് ല​ഭി​ച്ച സ്വ​ർ​ണ്ണം സു​ഹൃ​ത്ത് ഗോ​വ​ർ​ദ്ധ​ന​ന് കൈ​മാ​റി എ​ന്നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ മൊ​ഴി.

ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റി​യ സ്വ​ർ​ണം ക​ണ്ടെ​ത്താ​ൻ ആ​കു​മോ എ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. ശ്രീ​കോ​വി​ൽ ക​ട്ടി​ള​പ്പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ നേ​ര​ത്തെ ഗോ​വ​ർ​ദ്ധ​ൻ സ്വ​ർ​ണം ന​ൽ​കി​യി​രു​ന്നു.

ദേ​വ​സ്വം ബോ​ർ​ഡി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​പ്പും ഇ​ന്ന് ഉ​ണ്ടാ​കും. 30ന് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ തെ​ളി​വെ​ടു​പ്പി​നാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​യി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി. ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ല്‍ എ​ത്തി​ച്ചും തെ​ളി​വെ​ടു​ക്കും.

ദ്വാ​ര​പാ​ല ശി​ൽ​പ്പ​ത്തി​ലെ പാ​ളി​ക​ളി​ലെ സ്വ‍​ർ​ണം ക​ട​ത്തി​യ​തി​ൽ 10 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും മു​രാ​രി ബാ​ബു​വി​ന്‍റെ​യും അ​റ​സ്റ്റാ​ണ് ഇ​തേ​വ​രെ ന​ട​ന്നി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, കേ​സി​ൽ കൂ​ടു​ത​ൽ ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​കും എ​ന്നാ​ണ് സൂ​ച​ന. പ്ര​തി ചേ​ർ​ത്ത​തി​ൽ ഇ​പ്പോ​ള്‍ സ​ർ​വീ​സി​ലു​ള്ള മു​രാ​രി ബാ​ബു​വും അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ സു​നി​ൽ കു​മാ​റും മാ​ത്ര​മാ​ണ്.

വ്യാ​ഴാ​ഴ്ച മു​രാ​രി​ബാ​ബു​വി​ന്‍റെ​യും പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള മ​റ്റ് ചി​ല​രു​ടെ വീ​ടു​ക​ളി​ലും പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കു​റ​ച്ചു കൂ​ടി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച ശേ​ഷ​മാ​കും മു​രാ​രി ബാ​ബു​വി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ ന​ൽ​കു​ക.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: പു​തി​യ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി, സ​ർ​ക്കാ​രും ബോ​ർ​ഡും വി​ജി​ല​ൻ​സും എ​തി​ർ​ക​ക്ഷി​ക​ൾ

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഹൈ​ക്കോ​ട​തി. അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പോ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​രി​നെ​യും ദേ​വ​സ്വം ബോ​ർ​ഡി​നെ​യും ദേ​വ​സ്വം വി​ജി​ല​ൻ​സി​നെ​യും മാ​ത്രം എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് കോ​ട​തി സ്വ​മേ​ധ​യാ പു​തി​യ കേ​സെ​ടു​ത്ത​ത്.

അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ൽ ര​ഹ​സ്യ​സ്വ​ഭാ​വം ഉ​റ​പ്പാ​ക്കി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൈ​മാ​റി​യ റി​പ്പോ​ർ​ട്ട് കോ​ട​തി പ​രി​ശോ​ധി​ച്ച​ത്. കേ​സ് പ​രി​ഗ​ണി​ച്ച​തും ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ശ​ബ്ദ​സം​പ്രേ​ഷ​ണ​വും ഓ​ഫാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും അ​ഭി​ഭാ​ഷ​ക​രോ​ടും പു​റ​ത്തേ​ക്ക് നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് എ​സ്. ശ​ശി​ധ​ര​നി​ൽ നി​ന്നും, ദേ​വ​സ്വം വി​ജി​ല​ൻ​സ് എ​സ്പി സു​നി​ൽ​കു​മാ​റി​ൽ നി​ന്നും അ​ന്വേ​ഷ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ഇ​തി​ന് ശേ​ഷം ദേ​വ​സ്വം സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രെ കൂ​ടി കോ​ട​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ​റ​ഞ്ഞ​ത്. കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന പു​റ​ത്ത് വ​ര​ണ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് പോ​കാ​തി​രി​ക്കാ​നും കേ​സി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് നി​ല​വി​ൽ ശ​ബ​രി​മ​ല​യി​ലെ സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ കോ​ട​തി​യെ​ടു​ത്ത കേ​സി​ന് പു​റ​മെ മ​റ്റൊ​രു കേ​സ് കൂ​ടി ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ ​കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​യും,സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​നെ​യും ഒ​ഴി​വാ​ക്കി.

Kerala

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള: വ​ലി​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ്ര​കാ​രം സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞെ​ങ്കി​ലും അ​തി​ലേ​ക്ക് എ​ന്തു​കൊ​ണ്ട് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്നി​ല്ലെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​സ് ന​വം​ബ​ർ 15ന് ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​ണ് കേ​സ് ന​ട​ന്ന​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്പി എ​സ്. ശ​ശി​ധ​ര​നെ വി​ളി​ച്ച് കോ​ട​തി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. നി​ല​വി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​ക്ക് കൈ​മാ​റി. ജ​സ്റ്റീ​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റീ​സ് കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ലാ​ണ് സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും കു​ട്ടു​പ്ര​തി​ക​ളും ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട​രു​തെ​ന്ന ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം നി​ല​വി​ലു​ള്ള​തി​നാ​ല്‍ റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ അ​തീ​വ ര​ഹ​സ്യ​മാ​ണ്.

1998ല്‍ ​ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ള്‍ അ​ട​ക്കം വി​ജ​യ് മ​ല്യ സ്വ​ര്‍​ണം പൊ​തി​ഞ്ഞാ​ണ് ന​ല്‍​കി​യ​തെ​ന്നും ഇ​തി​നു​പ​ക​രം സ്വ​ര്‍​ണം പൂ​ശി ന​ല്‍​കി​യാ​ല്‍ പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്നു​മു​ള്ള ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ അ​റ​സ്റ്റു​ചെ​യ്‌​തെ​ന്നും കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

Kerala

ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന​ത് സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച? അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് സ​മ​ർ​പ്പി​ച്ച് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന​ത് സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യാ​ണെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ക​വ​ര്‍​ച്ച​യ്ക്ക് വേ​ണ്ടി ആ​സൂ​ത്രി​ത​മാ​യ ഗു​ഢാ​ലോ​ച​ന ന​ട​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും കു​ട്ടു​പ്ര​തി​ക​ളും ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട​രു​തെ​ന്ന ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം നി​ല​വി​ലു​ള്ള​തി​നാ​ല്‍ റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ അ​തീ​വ ര​ഹ​സ്യ​മാ​ണ്.

സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കു​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. പോ​റ്റി​യു​ടെ സ​ഹാ​യി അ​ന​ന്ത​സു​ബ്ര​ഹ്മ​ണ്യ​ത്തെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ വി​ട്ട​യ​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി​യെ മാ​ത്ര​മെ അ​റി​യി​ക്കാ​ന്‍ പാ​ടു​ള്ളു​വെ​ന്ന നി​ര്‍​ദേ​ശം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്പി. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ക​യാ​ണ്. ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നു മേ​ല്‍​നോ​ട്ട​ചു​മ​ത​ല കോ​ട​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​നാ​ണ്.

Latest News

Up